ശ്ലോകം 53
ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നുമുഖ-
അയ്യോകൃതാന്തനിഹ പിന്‍പേ നടന്നു മമ
എത്തുന്നു ദര്‍ദ്ദുരമുരത്തോടെ പിമ്പെയൊരു
സര്‍പ്പം കണക്കെ ഹരിനാരായണായ നമഃ
ആഹാരത്തിനു തിരഞ്ഞു നടക്കുന്ന തവളയുടെ പിന്നാലെ ഊറ്റത്തോടെ ഒരു സർപ്പം പാഞ്ഞു വരുന്നതു പോലെ ഇവിടെ മൃത്യു ഗുഹയുടെ വലുപ്പത്തിൽ വായും പൊളിച്ച് വിഴുങ്ങുന്നതിന് എന്റെ പിന്നാലെ നടന്നടുക്കുന്നു, കഷ്ടം നാരായണനു നമസ്കാരം
ശ്ലോകം 54
മനിങ്കല്‍ വന്നിഹ പിറന്നന്നുതൊട്ടുപുന-
രെന്തൊന്നു വാങ്മനസുദേഹങ്ങള്‍ ചെയ്തതു
എന്തിന്നു മേലിലതുമെല്ലാമെനിക്കു ഹൃദി-
സന്തോഷമായ് വരിക നാരായണായ നമഃ
ഈ ഭൂമിയിൽ മനുഷ്യനായി വന്നുപിറന്ന അന്നുമുതൽ വീണ്ടും വീണ്ടും വാക്കു കൊണ്ടും മനസ്സുകൊണ്ടും ദേഹം കൊണ്ടും എന്തെല്ലാം കർമ്മങ്ങൾ ചെയ്തിട്ടുണ്ടോ അതെല്ലാം, അതുപോലെ ഇനിമേൽ എന്തെല്ലാം ചെയ്യാൻ ഇടവരുമോ അതുമെല്ലാം, അല്ലയോ ഭഗവൻ അങ്ങേയ്ക്ക് ഉള്ളിൽ സന്തോഷത്തെ ജനിപ്പിക്കാൻ ഇടവരണേ. നാരായണനു നമസ്കാരം.
#ബ്രഹ്മശ്രീGബാലകൃഷ്ണൻനായർ
RADHAKRISHNAN KAKKASSERY
No comments:
Post a Comment