Tuesday 13 July 2021

ശ്ലോകം 49 50

ശ്ലോകം 49

നന്നായ്ഗതിക്കൊരുസഹസ്രാരധാരയില-
തന്നീറ്റില്‍ നിന്‍ കരുണ വന്‍ മാരി പെയുതുപുനര്‍
മുന്നം മുളച്ചമുളഭക്തിക്കുവാഴ്ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമഃ

യോഗ സാധനയുടെ ഫലമായുണ്ടാകുന്ന ജ്ഞാനാഗ്നിയിൽ ദംഭമയമായ കൊടുങ്കാട് നല്ലപോലെ ദഹിച്ചുണ്ടാകുന്ന ആ ചാമ്പലിൽ ഭഗവത് കാരുണ്യ ഫലമായി സഹസ്രാര പത്മത്തിൽ നിന്ന് പ്രവഹിക്കുന്ന അമൃതധാരയാകുന്ന വലിയ മഴ പെയ്ത് പണ്ടേതന്നെ മുളച്ചു വന്നിട്ടുള്ള ഭഗവത് ഭക്തിക്ക് വീണ്ടും വളം ചേർത്തരുളണേ.

ശ്ലോകം 50

പലതും പറഞ്ഞു പകല്‍ കളയുന്ന നാവുതവ
തിരുനാമകീര്‍ത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി
എളുതെന്നുകേള്‍പ്പു ഹരിനാരായണായ നമഃ<

സ്വജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളും അന്യരുടെ ഗുണദോഷങ്ങളും ചർച്ചചെയ്ത് പകൽ സമയം അധികവും ചെലവഴിക്കുന്ന നാവ് ഈ ലോകത്ത് ഭഗവാന്റെ തീരുമാനം നിരന്തരം കീർത്തിക്കാനുള്ള ഉപകരണമായി ഭവിക്കണം. പാപത്തിനു ശക്തികൂടിയ ഈ കലിയുഗത്തിൽ അങ്ങനെയായാൽ ഭഗവത്പ്രാപ്തി എളുപ്പമാണെന്നു മഹാത്മാക്കൾ പറഞ്ഞു കേൾക്കുന്നു. ഹരിനാരായണനു നമസ്കാരം

#ബ്രഹ്മശ്രീ #ബാലകൃഷ്ണൻനായർ

No comments:

Post a Comment