ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമാതടി പലനാളിരുത്തിയുടന്‍
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയായ്കകാലമിനി നാരായണായ നമഃ
ക്ലേശംകൊണ്ടു നിറഞ്ഞ ഈ ലോകത്തിൽ മലഭാണ്ഡമായ ശരീരം ലക്ഷ്യമായ ആത്മസാക്ഷാത്കാരം നേടാൻ ഇടവരാതെ വളരെക്കാലം നിലനിറുത്തി ഞാൻ, എന്റെത് എന്ന അഭിമാനങ്ങൾക്കു വഴിതെളിക്കരുത്.
അനന്തമായ അദ്വൈബ്രഹ്മജ്ഞാനം ഉള്ളിൽ പ്രത്യക്ഷമായി അനുഭവിക്കുന്നതിന് ഈ ജീവിതത്തിൽ ഇനി ഒട്ടും താമസിക്കരുത്.
ശ്ലോകം 52
ബന്ധുക്കളര്‍ത്ഥഗൃഹപുത്രാദിജാലമതില്‍
ബന്ധിച്ചവന്നുലകില്‍ നിന്‍ തത്ത്വമോര്‍ക്കിലുമ-
തന്ധന്നുകാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ
ബന്ധുക്കൾ, പണം, വീട്, പുത്രൻ, ഭാര്യ, ഭർത്താവ് എന്ന് തുടങ്ങിയ ലോക വിഷയങ്ങളിൽ ഞാൻ എന്റെത് എന്നിങ്ങനെ മമതാ ബദ്ധനായിത്തീരുന്നവന് ഈ ലോകത്തു നിറഞ്ഞു നിൽക്കുന്ന ഭഗവത് സാന്നിധ്യം കുരുടനു കാണിക്കുന്ന കണ്ണാടിയിലെ പ്രതിബിംബം അവനു കണ്ടറിയാൻ കഴിയാതിരിക്കുന്നതുപോലെ ഒരിക്കലും അനുഭവിക്കാൻ കഴിയുകയില്ല.
#ബ്രഹ്മശ്രീGബാലകൃഷ്ണൻനായർ
No comments:
Post a Comment